ലോക ഭക്ഷ്യ വര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അതിഭീകരമായ കണക്ക് അവതരിപ്പിച്ചു യുഎന്‍ റിപ്പോര്‍ട്ട്.ഓരോ വര്‍ഷവും ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പാഴാക്കികളയുകയാണെന്ന് യു എന്‍ റിപ്പോര്‍ട്ട് പറയുനു.ഓരോ വര്‍ഷവും 1.3 ബില്യണ്‍ ടണ്‍ ഭക്ഷണമാണ് പാഴാക്കുന്നത്.പാഴാകുന്ന ഭക്ഷണങ്ങള്‍ പരിസ്ഥിതിക്കു നാശം വിതയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതുമൂലം ഉണ്ടാകുന്നതാകട്ടെ 750 ബില്യണ്‍ ഡോളറിന്റെ സാമ്പത്തികനഷ്ടവും- റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ രാജ്യങ്ങളോടും യുഎന്‍ ആവശ്യപ്പെട്ടു.
യുഎന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രിട്ടോറിയയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Comments