കൊച്ചി മെട്രോ നിര്‍മ്മാണം തടസ്സപ്പെടുത്തിയ തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു. കരാറുകാരുമായും തൊഴിലാളി സംഘടനകളുമായും മന്ത്രിമാരായ ആര്യാടന് മുഹമ്മദും ഷിബു ബേബി ജോണും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.ഭാവിയില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് രണ്ട് സമതികള്‍ രൂപവത്ക്കരിക്കും.ഇനി പണിമുടക്കോ തൊഴില്‍ തര്‍ക്കമോ ഉണ്ടാകില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാര്‍ അറിയിച്ചു.
Comments