തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യയുമായി സമഗ്ര ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായി തര്‍ക്കവിഷയങ്ങളില്‍ ക്രിയാത്മക ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.ഇരുരാജ്യങ്ങളും തമ്മില്‍ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെ ഗൌരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.1999 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ലാഹോര്‍ സന്ദര്‍ശനം സമാധാന പ്രകിയയുടെ തുടക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments