ഇന്ത്യയിലെ റാന്‍ബാക്സിയുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതു അമേരിക്ക നിരോധിച്ചു.ഗുളികയില്‍ മുടിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണം.
റാന്‍ബാക്സിയുടെ മൊഹാലി ഫാക്ടറിയില്‍ ഉല്‍പാദിപ്പിച്ച ഗുളികയിലാണ് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ ) നടത്തിയ പരിശോധനയില്‍ മുടി കണ്ടെത്തിയത്.തുടര്‍ന്നാണ് ഈ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്ന് നിരോധിച്ചത്. പുതിയ വിലക്കനുസരിച്ച് ഇനി മുതല്‍ എഫ്ഡിഎ നിര്‍ദേശിക്കുന്ന മരുന്ന് ഉല്‍പാദിപ്പിക്കാനോ അമേരിക്കയില്‍ വില്‍പന നടത്താനോ റാന്‍ബാക്സിക്ക് സാധിക്കില്ല.നിരോധനം ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്.
Comments