കേരളവും ഗോവയും വികസനത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങള്‍.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് നേതൃത്വം നല്കുന്ന പാനല്‍ തയാറാക്കിയ പട്ടിക പ്രകാരമാണ് കേരളത്തിന് ഈ നേട്ടം. ഏറ്റവും കൂടുതല്‍ വികസനമുളള സംസ്ഥാനങ്ങള്‍ ഗോവ, കേരളം, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങിയവയാണ്.
വികസനകാര്യത്തില്‍ പിന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളെ കണ്ടെത്തി സഹായിക്കുന്നതിന് വേണ്ടിയാണ് പട്ടിക തയാറാക്കിയിട്ടുളളത്. വികസനത്തില്‍ പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്കി സഹായിക്കും. പട്ടിക പ്രകാരം വികസനം എത്തിനോക്കാത്ത പത്ത് സംസ്ഥാനങ്ങള്‍ മധ്യപ്രദേശ്, ഒഡിഷ, ബീഹാര്‍, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ്അരുണാചല്പ്രദേശ്, അസം,മേഘാലയ, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവയാണ്.രാജ്യത്തെ 28 സംസ്ഥാനങ്ങളെ മൂന്ന് വിഭാഗങ്ങളിലായി തരം തിരിചാണ് പട്ടിക.എല്ലാ സംസ്ഥാനങ്ങള്‍ക്കും. 3% ഫണ്ടുകള്‍ അനുവദിക്കുന്നതിനൊപ്പം തീരെ വികസനമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക്. 6% വരെ അധിക ഫണ്ടുകള്‍ നല്‍കും.
Comments