കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ഓരോ കാര്യങ്ങള്‍ പറയുന്നതെന്ന് കെ.മുരളീധരന് . പാര്‍ട്ടിക്കുവേണ്ടി ഇത്തരം പ്രതികരണങ്ങള്‍ തുടരുക തന്നെ ചെയ്യും. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല. സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമര്‍ശം നടത്തിയതിന് ഞാനാണോ കാരണം. മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിന് ഞാനാണോ കാരണം. ഹൈക്കോടതി ആവശ്യപ്പെട്ടത് നല്കിയിരുന്നെങ്കില് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.ഗണ്‍മോനും ഗോള്ഡ്മോനുമൊന്നും കോണ്‍ഗ്രസുകാരുമല്ല. അവര്‍ക്കെതിരെ നാളെയും കാര്യങ്ങള്‍ പറയും-മുരളീധരന് പറഞ്ഞു.
Comments