അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, മിസോറാം, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 11, നവംബര്‍ 19 തീയതികളിലാണ് അവിടെ വോട്ടെടുപ്പ് നടക്കുന്നത്.മിസോറാമിലും ഡല്‍ഹിയിലും ഡിസംബര്‍ നാലിനാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനും മധ്യപ്രദേശില്‍ നവംബര്‍ 25നും വോട്ടെടുപ്പ് നടക്കും.ഈ അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 11 കോടി വോട്ടര്‍മാരാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലായി ഉള്ളത്.
ഈ തെരഞ്ഞെടുപ്പ് മുതല്‍ നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Comments