സുപ്രീംകോടതിയില്‍ 2ജി സ്‌പെക്ട്രം കേസിന്റെ വാദം കേള്‍ക്കുന്ന ബഞ്ചില്‍ നിന്നും ജസ്റ്റീസ് ജി.എസ് സിംഗ്‌വി പിന്മാറി. സിംഗ്‌വി പിന്മാറിയതിനെതുടര്‍ന്ന് 2ജി കേസ് പരിഗണിക്കാനായി ജസ്റ്റീസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തില്‍ പുതിയ ബഞ്ച് രൂപവല്‍ക്കരിച്ചിട്ടുണ്ട്.
വിരമിക്കാന്‍ രണ്ട് മാസം മാത്രമേ ബാക്കിയുള്ളുവെന്നും തീര്‍ക്കപ്പെടേണ്ട നിരവധി ജോലികള്‍ ബാക്കിയുള്ളതിനാല്‍ കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് പി. സതാശിവത്തിന് അദ്ദേഹം കത്തു നല്‍കി.സിംഗ്‌വിയുടെ അപേക്ഷ ചീഫ് ജസ്റ്റീസ് അനുവദിച്ചിട്ടുണ്ട്.
Comments