മുന്നാക്കക്ഷേമ കോര്പറേഷന് ചെയര്‍മാനായുള്ള ആര്. ബാലകൃഷ്ണപിള്ളയുടെ നിയമനം നിയമപരമല്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഒരു വര്‍ഷം തടവുശിക്ഷ അനുഭവിച്ച പിള്ള കമ്പനി നിയമപ്രകാരമുള്ള സ്ഥാപനത്തിന്റെ ചെയര്മാനാകുന്നതു നിയമാനുസൃതമല്ല. മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറയണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments