You are Here : Home / എഴുത്തുപുര

സലിംരാജ് ആരുടെ ബിനാമി?: ഹൈക്കോടതി

Text Size  

Story Dated: Thursday, October 24, 2013 12:43 hrs UTC

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ആരുടെ ബിനാമിയാണെന്ന് ഹൈക്കോടതി. തിരുവനന്തപുരത്തെ 12.27 ഏക്കര്‍ വസ്തുവിനെക്കുറിച്ച് കടകംപിള്ളി സ്വദേശി പ്രേംചന്ദ് ആര്‍ നായരും മറ്റും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോളാണ് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് വിമര്‍ശിച്ചത്.

വെറും പോലീസ് കോണ്‍സ്റ്റബിളായ ഇയാള്‍ക്ക് കോടികളുടെ ഭൂമിയിടപാടിന് പണം എവിടെ നിന്ന് ലഭിച്ചു? ഇയാളുടെ സാമ്പത്തിക സ്രോതസ് എന്താണ്? ആരൊക്കെയാണ് ഇയാളുടെ പുറകില്‍ ? സലിം രാജിന്റെ ഭാര്യയെ സ്ഥലം മാറ്റിയത് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ അവര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.