സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ അധികാരത്തില്‍ സ്വാധീനമുള്ള വ്യക്തിയാണെന്ന് ഹൈക്കോടതി.എന്നാല്‍ കോടതിയുടെ ഈ നിരീക്ഷണം നീക്കം ചെയ്യണമെന്ന് സരിതയുടെ അഭിഭാഷകന് അവശ്യപ്പെട്ടു. സരിതയ്ക്ക് അധികാരത്തില്‍ സ്വാധീനമുണ്ടെന്ന നിരീക്ഷണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസില്‍ സരിത സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. സരിതയ്ക്ക് രണ്ടു കേസുകളില്‍ ജാമ്യം അനുവദിച്ചു.എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ രണ്ടു പേരുടെ ജാമ്യമാണ് അനുവദിച്ചത്.
Comments