You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിക്ക്‌ വില്ലേജ്‌ ഓഫീസറുടെ ജോലി ചെയ്യേണ്ടിവരുന്നു: ഉമ്മന്‍‌ചാണ്ടി

Text Size  

Story Dated: Friday, October 25, 2013 08:18 hrs UTC

മുഖ്യമന്ത്രിക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയുടെയും വില്ലേജ്‌ ഓഫീസറുടെയും ജോലി ചെയ്യേണ്ടിവരുന്നുവെന്ന്‌ വിമര്‍ശനമുയരുന്നതിന് മറുപടിയുമായി ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി.ഇതിന്‌ ഉദ്യോഗസ്‌ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ചില ചട്ടങ്ങളാണ്‌ ഇതിനു കാരണമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കപരിപാടി ദുരിതാശ്വാസനിധി വിതരണം മാത്രമാണെന്ന പ്രചാരണം തെറ്റാണെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങളുടെ പരാതികള്‍ക്ക്‌ വേഗത്തില്‍ പരിഹാരം കണ്ടെത്താനും പരാതി പരിഹരിക്കപ്പെടേണ്ടതാണെങ്കിലും പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചട്ടങ്ങളിലും ഉത്തരവുകളിലും വേണ്ട മാറ്റങ്ങള്‍ വരുത്തി പരിഹാരമുണ്ടാക്കുകയുമാണ്‌ ജനസമ്പര്‍ക്കപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം 45 സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.