സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്കു അതൃപ്തി.വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്‍കണമെന്നും കേസന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കടകംപള്ളിയിലെ ഭൂമിതട്ടിപ്പുകേസിലെ വിജിലന്‍സ് അന്വേഷണം വൈകുന്നതിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്.
വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിക്കുന്നത് സിബിഐ അന്വേഷണത്തിനു സഹായിക്കുമെന്നും കോടതി വിലയിരുത്തി.എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു ആറുമാസം വേണമെന്നു വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഈ ആവശ്യം നിരാകരിച്ചു.
Comments