You are Here : Home / എഴുത്തുപുര

സോളാര്‍ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയില്ല

Text Size  

Story Dated: Saturday, October 26, 2013 11:44 hrs UTC

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായര്‍ നല്‍കിയ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അന്വേഷണ സംഘം സാക്ഷിയാക്കിയില്ല.കോടതിയില്‍ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച സോളാര്‍ കേസിന്റെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയില്ല.ആറ് തൊണ്ടി മുതലും 97 രേഖകളും അടങ്ങുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ്് ഡിസ്കും സിഡികളും അടങ്ങുന്നതാണ് തൊണ്ടിമുതല്‍.കേസില്‍ 40 സാക്ഷികളാണുള്ളത്.പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്നു വാഗ്ദാനം നല്‍കി 40 ലക്ഷം രൂപ സരിത കൈപ്പറ്റിയെന്നാണ് കേസ്.മുഖ്യമന്ത്രിയെ സരിതയ്ക്കൊപ്പം പോയി കണ്ടശേഷമാണ് അവസാന ഗഡു തുക കൈമാറിയതെന്ന ശ്രീധരന്‍ നായരുടെ വാദം വലിയ വിവാദം ഉണ്ടാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.