You are Here : Home / എഴുത്തുപുര

കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റി പൊട്ടി

Text Size  

Story Dated: Sunday, October 27, 2013 01:21 hrs UTC

കണ്ണൂരില്‍ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി.പി. എം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റു. കായികമേള നടക്കുന്ന പോലീസ് മൈതാനത്തേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവയ്ക്കു നേരെ  കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലു തകരുകയും മുഖ്യമന്ത്രിക്ക് നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. ചോരപൊടിയുന്ന ഈ മുറിവുമായാണ് മുഖ്യമന്ത്രി ഉദ്ഘാടനവേദിയിലെത്തിയത്.സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ പി.ജയരാജന്‍ , എം.വി. ജയരാജന്‍ , പി.കെ.ശ്രീമതി, ഷംസീര്‍ എന്നിവര്‍ മൈതാനത്തിന് സമീപത്തു നില്‍ക്കുമ്പോള്‍ തന്നെയാണ് കല്ലേറുണ്ടായത്.ഈ അക്രമപ്രവര്‍ത്തനങ്ങള്‍ അവവസാനിപ്പിച്ചില്ലെങ്കില്‍ സി.പി. എമ്മിന് വലിയ വില നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.