തിരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വെകള്‍ നിരോധിക്കണെമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന കണക്കുകളാണ് അഭിപ്രായ സര്‍വെകള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. ഇത് ആധികാരികമല്ലാത്ത കാര്യങ്ങള്‍ കുത്തിനിറച്ചുണ്ടാക്കുന്നതാണ്. ഇത്തരത്തിലുള്ള സര്‍വെകള്‍ പ്രസിദ്ധീകരിക്കുന്നതും നടത്തുന്നതും വിലക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.
അഭിപ്രായ സര്‍വെകള്‍ക്ക് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
Comments