സ്വപ്നത്തിലേക്ക് ഇന്ത്യ ഒരു പടികൂടി കടന്നു. ഇന്ത്യയുടെ ഗ്രഹാന്തര പദ്ധതിയായ ചൊവ്വാ ദൗത്യമായ ‘മംഗല്യാന്’ കൗണ്ട്ഡൗണിന് നാലാം തിയ്യതി തുടക്കമാകും. ചൊവ്വാഴ്ച ഉച്ചക്ക് 2.38ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് റോക്കറ്റ് കുതിച്ചുയരുക.പി.എസ്.എല്‍.വിയുടെ സി 25 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിക്കുന്നത്.
മാര്‍സ് ഇന്ത്യ ഓര്‍ബിറ്റര്‍ 56.5 മണിക്കൂര്‍ നീളുന്നതാണ്. 300 ദിവസത്തെ സഞ്ചാരത്തിനു ശേഷമാണ് ചൊവ്വയിലത്തെുക.
വിക്ഷേപണത്തിന് മുന്നോടിയായുള്ള റിഹേഴ്സല്‍ വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു.കഴിഞ്ഞമാസം 28നായിരുന്നു നേരത്തേ വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും പസഫിക് സമുദ്രത്തിലെ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെക്കുകയായിരുന്നു.
Comments