ലാവ്ലിന് അഴിമതി കേസിലെ നിര്‍ണായക വിധി ചൊവാഴ്ച തിരുവനന്തപുരം സിബിഐ കോടതി പ്രസ്താവിക്കും. ലാവ്ലിന് അഴിമതി കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടക്കം നാല് പ്രതികളുടെ വിടുതല്‍ ഹര്‍ജിയിന്‍ മേലാണ് കോടതി വിധി പറയുക. പിണറായി വിജയന് പുറമെ മുന്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന ചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് , കെ എസ് ഇ ബി മുന്‍ ചെയര്മാന് സിദ്ധാര്‍ത്ഥ മേനോന് എന്നിവരും പ്രതികളാണ്.
ലാവ്ലിന് ഇടപാടില്‍ പിണറായിക്ക് പങ്കുണ്ടെന്ന് നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് കോടതിയില്‍ സിബിഐ വാദിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ കുറ്റം ചുമത്തിയത് വ്യക്തിപരമായും രാഷ്ട്രീയ ലക്ഷ്യം വെച്ചും നിയമവിരുദ്ധവുമാണെന്നാണ് പിണറായി കോടതിയില്‍ വാദിച്ചിരുന്നത്. ഇ ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശ്വാസയോഗ്യതയെകുറിച്ചും പിണറായിയുടെ അഭിഭാഷകന് എംകെ ദാമോദരന്‍ ചോദ്യം ചെയ്തിരുന്നു.
കുറ്റപത്രം കണ്ടെത്തുന്നതില്‍ സിബിഐ അപൂര്‍ണമായിരുന്നുവെന്നും ലാവ്ലിന് കമ്പിനിയുമായി പിണറായിയുമായി ചേര്‍ന്ന് ഉണ്ടാക്കിയ ധാരണപത്രത്തിലെ നിയമ സാധുതയും കോടതി ആരാഞ്ഞിരുന്നു.ഭരണ സംവിധാത്തിന്റെ പാളിച്ചക്ക് ഒരു വ്യക്തി ഉത്തരവാദിയാകുന്നത് എങ്ങയൊണെന്ന് കോടതി ചോദിച്ചു. കരാര്‍ ഒപ്പിടുന്ന കാലത്ത് വൈദ്യുതമന്ത്രി ആയിരുന്ന ിലവിലെ സ്പീക്കര്‍ ജി കാര്‍ത്തികേയ കുറ്റപത്രത്തില്ിന്നും ഒഴിവാക്കിയത് എന്തടിസ്ഥാത്തിലാണെന്നും കോടതി ചോദിച്ചു.വിധി എന്ത് തന്നെ ആയാലും അത് സിപിഎമ്മിന് നിര്‍ണായകമാണ്.
Comments