വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ബിജെപി പിന്തുണയോടെ തിരുവനന്തപുരത്ത് മത്സരിച്ചേക്കും.നമ്പി നാരായണനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുക വഴി ശശി തരൂര്‍ എംപിക്കെതിരെ കരുത്തനായ എതിരാളിയെ ആണ് ബിജെപി ലക്ഷ്യമിടുന്നത്.
ഇക്കാര്യം പാര്‍ട്ടി നമ്പി നാരായണനുമായി ഒദ്യോഗികമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന ഘടകങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞു. സംസ്ഥാന ഘടകത്തിനും ശശി തരൂരിനെതിരെ നമ്പി നാരായണനെ നിര്‍ത്തുന്നതിനോടു എതിര്‍പ്പില്ലെന്ന് അറിയുന്നു. ബിജെപിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന മണ്ഡലമാണ് തിരുവനന്തപുരം. കോണ്ഗ്രസ് സ്ഥാനാര്‍ഥിയായി ശശി തരൂര്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
നമ്പിനാരായണന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ബിജെപി പിന്തുണയോടെ ആയിരിക്കും അത്.നമ്പി നാരായണന്‍റെ വിജയ സാധ്യത കണക്കിലെടുത്ത് ഇടതുപക്ഷവും പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.പൊതുശത്രുവായി കൊണ്ഗ്രസിനെ പരിഗണിക്കുമ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു പിന്തുണ നല്‍കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായെക്കും.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുടുക്കിയത് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറാണെന്ന ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പ്രസ്താവന വിരല്‍ചൂണ്ടുന്നത് നമ്പി നാരായണന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്കാണ്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടുകയാണ് പാര്‍ട്ടിയിപ്പോള്‍. സ്ഥിരം സ്ഥാനാര്‍ഥിയായിരുന്ന ഒ.രാജഗോപാല്‍ ഇത്തവണ മത്സരരംഗത്തേക്കില്ലെന്നു
നേരത്തെതന്നെ സൂചിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്കെതിരെ ശ്രീകുമാര്‍ നിലപാട് ശക്തമാക്കിയ സാഹചര്യത്തിലാണ്
പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖി ശ്രീകുമാറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.അവര്‍ കോണ്ഗ്രസിനെതിരെയും രൂക്ഷമായ ആരോപണം ഉന്നയിച്ചു. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് എ.കെ. ആന്‍റണി ഉയര്‍ത്തി കൊണ്ടുവന്നതാണ് ചാരക്കെസെന്ന് അവര്‍ പറഞ്ഞു. ഗൂഢാലോചനയില്‍
പങ്കുചേര്‍ന്ന ശ്രീകുമാര്‍, നമ്പി നാരായണനെ കേസില്‍ കുടുക്കുകയായിരുന്നെന്നും മീനാക്ഷി ലേഖി ആരോപിച്ചു.
അതേസമയം ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ശ്രീകുമാര്‍ അറിയാതെ ഒന്നും സംഭവിക്കില്ലെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിനേരത്തെ വ്യക്തമാക്കിയിരുന്നു
Comments