നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസും ഫയാസിന്‍റെ എതിര്‍ഗ്രൂപ്പും ചേര്‍ന്നു ഒരുവര്‍ഷം ഏകദേശം 400കോടി രൂപയുടെ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ കണ്ടെത്തി. ഫയാസ് നെടുമ്പാശേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ എതിര്‍ഗ്രൂപ്പുകാര്‍ കോഴിക്കോടാണു താവളമാക്കിയിരിക്കുന്നത്.കോഴിക്കോടും വയനാടും സ്വദേശികളായ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കോഴിക്കോട്ടെ ജ്വല്ലറി ഭീമനും സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയാണ്.വന്‍ തുക കോഴ നല്‍കിയാണ് കള്ളക്കടത്തു നടത്തുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ എയര്‍ഹോസ്റ്റസും കൂട്ടുകാരിയും നാലുമാസത്തിനിടെ 18 കോടി രൂപയുടെ സ്വര്‍ണം കടത്തിയിടുണ്ട്.ഒരു കിലോ സ്വര്‍ണം കടത്തുന്നതിന് ഒരു ലക്ഷം രൂപയാണ് ഇവര്‍ക്ക് കമ്മിഷനായി ലഭിച്ചിരുന്നത്. കഴിഞ്ഞ ജൂലായ് 29 ന് ചെന്നൈ വിമാനത്താവളം വഴിയും സെപ്തംബര്‍ 17 ന് നെടുമ്പാശേരി വഴിയും സ്വര്‍ണം കടത്തിയിടുള്ളതായി ഡിആര്‍ഐയ്ക്ക് വിവരം ലഭിച്ചു.
കരിപ്പൂര്‍ വഴിയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം കടത്തിയിട്ടുള്ളത്. എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ എയര്‍ ഹോസ്റ്റസ് ആയ വയനാട് പുല്‍പ്പള്ളി സ്വദേശി ഹിറോമാസ വി. സെബാസ്‌റ്റ്യന്‍, കൂട്ടുകാരിയും കണ്ണൂര്‍ തലശേരി സ്വദേശിയുമായ റാഹില ചീറായി എന്നിവര്‍ കഴിഞ്ഞ ദിവസം ആറു കിലോ സ്വര്‍ണവുമായി പിടിയിലായിരുന്നു..
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ മലബാറിലെ സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അമ്മയെയും മകളെയും ഈ റാക്കറ്റ് ഉപയോഗിച്ചതായും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീടുകളിലേക്ക് അന്വേഷകസംഘമെത്തിയെങ്കിലും എല്ലാവരും ഒളിവിലാണ്.
സ്പൂണിന്റെയും ഗ്ലാസിന്റെയും രൂപത്തിലാക്കി ബാഗേജില്‍ ഒളിച്ചുവച്ച രണ്ടു കിലോ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും ശനിയാഴ്ച പിടികൂടിയിരുന്നു.എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ രാമനാട്ടുകര സ്വദേശി നവാസാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്.
Comments