ഫിലിപ്പീന്‍സില്‍ ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. കെട്ടിടങ്ങളെല്ലാം നിലംപൊത്തി. മരങ്ങള്‍ കടപുഴകി. അതിശക്തമായ കാറ്റും പേമാരിയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും കൂടിയായപ്പോള്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരൊഴികെ ടാക്ലോബാന്‍ നഗരത്തില്‍ ശേഷിച്ചവരില്‍ ഭൂരിഭാഗവും മരണത്തിന് കീഴടങ്ങി.ഹൈയാന്‍ ഏറ്റവും ശക്തിയായി അടിച്ച ലെയ്റ്റ ദ്വീപില്‍ മാത്രം മരണ സംഖ്യ പതിനായിരത്തിലധികമുണ്ടെന്ന് ലെയ്റ്റ ഗവര്‍ണര്‍ അറിയിച്ചതായി പൊലീസ് മേധാവി എല്‍മര്‍ സോറിയ പറഞ്ഞു. ഇക്കൊല്ലം ലോകത്തുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹൈയാന്‍.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങളെടുക്കും.
പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങിമരണവും കെട്ടിടങ്ങള്‍ തകര്‍ന്നുമാണ് ഏറിയപങ്കും മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഹൈയാന്‍ ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ വീശിയത്. ചുഴലിക്കാറ്റ് നാമാവശേഷമാക്കിയ ലെയ്റ്റ് പ്രവിശ്യ പോലീസ് മേധാവി പറയുന്നത് മരണസംഖ്യ 10,000 കവിഞ്ഞുവെന്നാണ്.
Comments