നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്നാടിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. കേരളം 150 ഘനയടി വെള്ളം നെയ്യാറില്‍ നിന്ന് വിട്ടുനല്‍കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. കന്യാകുമാരി ജില്ലയിലെ കൃഷി ആവശ്യത്തിന് നെയ്യാറിലെ വെള്ളം അത്യാന്താപേക്ഷിതമാണെന്നായിരുന്നു തമിഴ്നാടിന്റെ വാദം.കേരളത്തിന്റെ മറുപടി പരിഗണിച്ചാണ് ഇടക്കാല ഉത്തരവിലൂടെ 150 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം ശേഷം വീണ്ടും പരിഗണിക്കും. തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നത് നെയ്യാറിലെ വെള്ളമാണെന്നായിരുന്നു കേരളം നല്കിയ വിശദീകരണം.
Comments