കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തി. റോമിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മൊഴിയെടുത്തത്. സാക്ഷികളായ നാവികരെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്. 2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. അറബിക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ഇറ്റാലിയന്‍ നാവികര്‍ വെടിയുതിര്‍ത്തപ്പോള്‍ എന്റിക്ക ലെക്സി കപ്പലില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നവരാണ് ഇന്ന് മൊഴി നല്കിയ നാല് നാവികര്‍.
Comments