സരിതയുടെ മൊഴിരേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് സരിത പറഞ്ഞതായി മജിസ്ട്രേറ്റ് സമ്മതിച്ചു. ചില സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സരിത രഹസ്യ മൊഴിയില്‍ വെളിപ്പെടുത്തി. പലരുടേയും പേര് സരിത പറഞ്ഞെങ്കിലും ശ്രദ്ധിച്ചില്ലെന്നും എറണാകുളം എ.സി.ജെ.എം വെളിപ്പെടുത്തി. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് രഹസ്യമൊഴി നില്കാനുണ്ടെന്ന സരിതയുടെ അപേക്ഷയെ തുടര്‍ന്നാണ് എ.സി.ജെ.എം എന്‍.വി രാജു മൊഴിയെടുത്തത്.
Comments