തന്റെ ജീവന് ഭീഷണിയുള്ളതായി മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കവിതാ പിള്ള.സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം തട്ടിയെടുത്ത കേസിലാണ് കവിതാ പിള്ള അറസ്റ്റിലായത്. ആറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സൂചന. ഇതിനായി കൊച്ചിയില്‍ കെജികെ ഗ്രൂപ്പ് എന്ന പേരില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനവും നടത്തിയിരുന്നു. ഭീഷണിയ്ക്കു പിന്നില്‍ ആരാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കാനാവില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കവിതയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
Comments