ചലച്ചിത്ര താരം ശ്രീവിദ്യയുടെ അവസാന നാളില്‍ ശരിയായ പണമില്ലെന്ന കാരണത്താല്‍ ചികിത്സ ലഭിച്ചിട്ടില്ലെന്ന് ആര്‍.സി.സി മുന്‍ ഡയറക്ടര്‍ ഡോ. കൃഷ്ണന്‍ നായരുടെ വെളിപ്പെടുത്തല്‍. ഒരു ലക്ഷം രൂപയുടെ മരുന്ന് വാങ്ങാന്‍ നിര്‍ദേശിച്ചിട്ടും ശ്രീവിദ്യ ട്രസ്റ്റ് തയാറായില്ലെന്ന് കൃഷ്ണന്‍ നായര്‍ ആത്മകഥയില്‍ പറയുന്നു. മുന്‍ മന്ത്രി ഗണേഷ് കുമാര്‍ ആയിരുന്നു ശ്രീവിദ്യ ട്രസ്റ്റിന്റെ ചെയര്‍മാന്‍.സ്തനാര്‍ബുദം എന്ന അധ്യായത്തില്‍ ശ്രീവിദ്യ നേരിട്ട പ്രശ്‌നങ്ങളെയും ഡോക്ടര്‍ കൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീവിദ്യയ്ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്ന മരുന്നിനെക്കുറിച്ച് അന്വേഷിക്കുന്ന വേളയില്‍ കോളിപ്‌സ് എന്ന മരുന്ന് വിപണിയിലെത്തിയത്. കരളിന് വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്ത മരുന്നാണിത്. അത് ശ്രീവിദ്യയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മരുന്നിന് ഒരു ലക്ഷത്തിലേറെ വില വരും. തുടര്‍ന്ന് ഇത് വാങ്ങുവാനായി ശ്രീവിദ്യാ ട്രസ്റ്റുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്രയും വില വരുന്ന മരുന്ന് വാങ്ങാന്‍ കഴിയില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ശ്രീവിദ്യയ്ക്കാണ് മരുന്ന് എന്നറിഞ്ഞ ഒരു സ്വകാര്യ മരുന്ന് കമ്പനി മരുന്ന് നല്‍കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ആത്മകഥയില്‍ വ്യക്തമാക്കുന്നു.
Comments