പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയാണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേരളത്തില്‍ 123 പഞ്ചായത്തുകള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. താപ വൈദ്യതി നിലയങ്ങള്‍, ഖനനം, പാറ പൊട്ടിക്കല്‍ എന്നിവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പാടില്ല. റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങളും ഇവിടെ അനുവദിക്കില്ല.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.
റിപ്പോര്‍ട്ടില്‍ പ്രതിഷേധിച് നാളെ കേരളത്തിലെ മലയോര പഞ്ചായത്തുകളില്‍ വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments