കേന്ദ്രസര്‍ക്കാറിന്‍െറ ജനദ്രോഹനടപടികള്‍ അതേപടി ആവര്‍ത്തിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. രണ്ടരവര്‍ഷത്തെ ഭരണംകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ തകര്‍ത്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമനടപടികളും ഇല്ലാതാക്കുകയാണ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് മേഖലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം ഇതുവരെ കേള്‍ക്കാത്ത ഭീകരമായ അഴിമതി രണ്ടാം യു.പി.എയുടെ കാലത്ത് സാധാരണ സംഭവമായി. കേന്ദ്രമന്ത്രിമാരും എം.പിമാരും ജയിലില്‍ പോകുന്ന സ്ഥിതിയും ഉണ്ടായി. ഇന്ധനവില വര്‍ധനകാരണം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. അപ്പോഴും സമ്പന്നര്‍ക്കും കോര്‍പറേറ്റ് മുതലാളിമാര്‍ക്കും കോടികളുടെ നികുതിയിളവുകളാണ് കേന്ദ്രം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു .
Comments