You are Here : Home / എഴുത്തുപുര

ചക്കിട്ടപാറ; അന്വേഷണത്തിന് തയാറെന്ന് എളമരം

Text Size  

Story Dated: Wednesday, November 27, 2013 09:57 hrs UTC

ചക്കിട്ടപ്പാറയില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ളെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ല. ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് കേന്ദ്രസര്‍ക്കാരാണ് . കേന്ദ്ര ഖനി മന്ത്രാലയമാണ് ഖനനത്തിന് അനുമതി നല്‍കിയത്. വ്യവസായ സെക്രട്ടറി കേന്ദ്രസര്‍ക്കാറിന് അയച്ച കത്താണ് ഖനനാനുമതിയായി വ്യാഖ്യാനിക്കുന്നത്.
ചക്കിട്ടപാറയിലേത് വനം വകുപ്പിന്‍്റെ ഭൂമിയാണെന്നും അത് പാട്ടത്തിന് നല്‍കാന്‍ വ്യവസായ വകുപ്പിന് കഴിയിലെന്നും അദ്ദേഹം പറഞ്ഞു.
ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാരാണ് അന്വേഷണം നടത്തേണ്ടത്. ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും എളമരം കരീം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.