നീണ്ടക്കരയില്‍ രണ്ടു മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് ക്രിസ്തുമസിന് മുമ്പ് പരിഹരിക്കാന്‍ സാധ്യതയില്ളെന്ന് ഇറ്റാലിയന്‍ നയതന്ത്ര പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്റ്റുറ.എത്രയും പെട്ടെന്ന് കേസ് തീര്‍ത്ത് നാവികരെ തിരിച്ചെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സ്റ്റെഫാന്‍ ജി മിസ്റ്റുറ ഇറ്റലിയിലെ റേഡിയോ വണ്ണിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കുക എന്നത് രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. അതിനു സാധിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും മിസ്റ്റുറ വ്യക്തമാക്കി.
Comments