ദല്‍ഹി കൂട്ടമാനംഭംഗക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. നാലു ദിവസങ്ങള്‍ക്കം പ്രതികരണം അറിയിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ബി.എസ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന സുപ്രീംകോടതി ബെഞ്ചാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നോട്ടീസ് അയച്ചത്. കേസിലെ പ്രതി മൈനര്‍ ആണെന്നതിനാല്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലെ മൂന്നു വര്‍ഷത്തെ തടവു മാത്രമാണ് ശിക്ഷ വിധിച്ചത്.ഈ പ്രതിയുടെ കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് മാറ്റി ക്രിമിനല്‍ കോടതിയുടെ പരിഗണനനയില്‍ കൊണ്ടുവരണമെന്ന് കാണിച്ചാണ് ഹരജി നല്‍കിയിരുന്നത്. കേസിലെ ഇരയായി ജീവന്‍ വെടിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് സമര്‍പിച്ച ഹരജിയില്‍ ആണ് നോട്ടീസ് അയച്ചത്.
Comments