ടി. പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് തെളിവ് പുറത്ത് വന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ പൊലീസ് സംഘം പരിശോധന നടത്തി. ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്‍െറയും സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍െറയും നേതൃത്വത്തില്‍ പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസവും ജയിലില്‍ പൊലീസ് പരിശോധന നടന്നിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന പരിശോധനയില്‍ ഒന്നും കണ്ടത്തൊനായില്ല.
Comments