You are Here : Home / എഴുത്തുപുര

തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ല: തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, December 03, 2013 03:25 hrs UTC

തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.അഡ്ജസ്റ്റമെന്റ് രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ല. ആര്‍ക്കും കടന്നെത്താന്‍ കഴിയാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒന്നില്‍ നിന്നാണ് ടി.പി വധക്കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് പ്രതികള്‍ക്ക് അനുകൂല നടപടിയെടുക്കുന്നവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ വിശ്വാസ്യത നിങ്ങള്‍ തന്നെ തീരുമാനിക്കണമെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് ജില്ലാ ജയിലിലുണ്ടായ സുരക്ഷ വീഴ്ച്ചയെ തുടര്‍ന്ന് ഐ ഗ്രൂപ്പിലെ പ്രഭലനായ കെ. സുധാകരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.