You are Here : Home / എഴുത്തുപുര

ചക്കിട്ടപാറ:അന്വേഷണം തുടങ്ങാന്‍ വൈകരുതെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, December 07, 2013 07:43 hrs UTC

ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനാനുമതിയെ കുറിച്ചുള്ള അന്വേഷണം തുടങ്ങാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ഇക്കാര്യത്തില്‍ ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനാണ് വ്യവസായ വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ വി.എം സുധീരനും ടി.എന്‍ പ്രതാപനും പി.സി ജോര്‍ജുമൊക്കെ സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്നുതന്നെ വ്യക്തത വരുത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.ചക്കിട്ടപ്പാറയിലെ ഖനനപ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.