മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ ജനം ചൂലെടുക്കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ചിഹ്നം അധികം വൈകാതെ ഇവിടുത്തെ മഹിളകള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സരിതയും ചേര്‍ന്നാണ് കള്ളക്കമ്പനി നടത്തിയത്. ഏതോ ഒരു റിട്ട.ജഡ്ജിയെക്കൊണ്ട് സോളാര്‍ കേസ് അന്വേഷിപ്പിക്കാമെന്ന കള്ളക്കളി നടക്കില്ല. ജനകീയവിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഈ കള്ളക്കൂട്ടങ്ങള്‍ക്ക് സമയമില്ല. അഴിമതിക്കാരെ ജനം വച്ചുപൊറുപ്പിക്കില്ല. കെജ്രിവാളിന്റെ ചിഹ്നം അധികം വൈകാതെ ഇവിടുത്തെ മഹിളകള്‍ ഏറ്റെടുക്കും. ജനം ചൂലെടുക്കും മുമ്പ് മുഖ്യമന്ത്രി സ്ഥാനമൊഴിയണം.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന അനിശ്ചിതകാല ക്ലിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.സോളാര്‍ കേസില്‍ വ്യക്തമായ അന്വേഷണം നടത്താതെ ഈ സമരം അവസാനിപ്പിക്കില്ലെന്നും വി.എസ് പറഞ്ഞു.
Comments