സ്വന്തം മുന്നണിയിലെ കക്ഷികളെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് പി.സി.ജോര്‍ജ് നടത്തിയ വിവാദ പ്രസ്താവനകളുടെ പേരില്‍ കേരള കോണ്‍ഗ്രസ് വിശദീകരണമാവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കത്തു നല്കിയ കാര്യം പാര്‍ട്ടി ചെയര്മാന് കെഎം മാണി തന്നെയാണ് അറിയിച്ചത്. ഭരണം കൈച്ചങ്ങലയല്ലെന്ന് മാണി ചൂണ്ടിക്കാട്ടി. പോരായ്മയുണ്ടെങ്കില്‍ വിമര്‍ശിക്കാം. അത് ഭരണത്തിന്റെ ഭാഗമാണ്. അതേസമയം അക്രമിച്ചുള്ള പ്രസ്താവനകള്‍ പാടില്ലെന്ന് മാണി പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഒരു വിഭാഗമേ പാര്ട്ടിയിലുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ മൂന്നംഗ സമിതിയാണ് കത്ത് നല്‍കിയത്. കത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ജോര്ജിനോടുതന്നെ ചോദിക്കണമെന്ന് മാണി പറഞ്ഞു. ചീഫ് വിപ്പ് പി സി ജോര്‍ജുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു.ആക്രമണ സ്വഭാവമുള്ള പ്രസ്താവന നടത്തരുതെന്ന് ജോര്‍ജിനെ ഉപദേശിച്ചുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments