നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് ശുപാര്‍ശ ചെയ്തു.ശുപാര്‍ശ കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ബിജെപി ഭരണത്തിനില്ലെന്ന് അറിയിച്ചതും ആം ആദ്മി പാര്‍ട്ടി (എ.എ.പി.) പത്തുദിവസത്തെ സാവകാശം ചോദിച്ചതുമാണ് ലഫ്റ്റനന്റ് ഗവര്‍ണറെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.നിയമസഭ മരവിപ്പിക്കണമെന്നും ആറുമാസം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ആഭ്യന്തരമന്ത്രാലയം ലഫ്റ്റനന്റ് ഗവര്‍ണറുമായി ഒരിക്കല്‍ക്കൂടി ചര്‍ച്ച നടത്തിയ ശേഷം ശുപാര്‍ശ കേന്ദ്രസര്ക്കാരിനയക്കും.
Comments