കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഴിച്ചുപണികളുടെ ഭാഗമായാണ് രാജി. അവര്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്നാണ് സൂചന.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പുതിയ ഓഫീസ് മെമ്മോറാണ്ടം കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. മന്ത്രി വീരപ്പ മൊയ്ലിക്ക് മന്ത്രാലയത്തില്‍ അധിക ചുമതല നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ ജയന്തി നടരാജന് 2011 ജൂലായിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചത്. അഭിഭാഷക കൂടിയായ അവര്‍ മൂന്നു തവണ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.
Comments