വീട്ടില്‍ നിന്ന് കണക്കില്‍പെടാത്ത പണവും വിദേശ കറന്‍സിയും പണമിടപാട് രേഖകളും കണ്ടെടുത്ത സംഭവത്തില്‍ നടന് ദിലീപിനെ സെന്‍ട്രല്‍ എക്സൈസ് തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും. തിങ്കളാഴ്ച രാവിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ദിലീപിന് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സേവന കുതിയടയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ശനിയാഴ്ചയാണ് ദിലീപിന്റെ ആലുവ ദേശത്തെ വീട്ടിലും വിതരണക്കമ്പനിയായ മഞ്ജുനാഥയുടെ ഓഫീസിലും റെയ്ഡ് നടത്തിയത്. സെന്‍ട്രല്‍ എക്സൈസ് ആസ്ഥാനത്തെ പ്രിവന്റീവ് യൂണിറ്റിലെയും സര്‍വീസ് ടാക്സ് കമ്മീഷണറേറ്റിലെയും ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്.
Comments