ജീവിത സമരത്തേക്കാള്‍ വലിയ സമരമില്ലെന്ന് ഇനിയെങ്കിലും പൊതുപ്രവര്‍ത്തകര്‍ മനസിലാക്കിയില്ലെങ്കില്‍ ജനം കൂടുതല്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക പരിപാടി ഇടതുപക്ഷം ബഹിഷ്ക്കരിച്ചത് അവരുടെ രാഷ്ട്രീയമാണ്. എങ്കിലും അവര്‍ ആ പരിപാടിയില്‍ പങ്കെടുക്കണമായിരുന്നു. ഉപരോധം മൂലം പലര്‍ക്കും ജനസമ്പര്‍ക്ക് വേദിയിലെത്താന്‍ ഊടുവഴികള്‍ കയറേണ്ടി വന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരണെന്ന് ബോധ്യമാവുക.ജനങ്ങളുടെ പ്രശ്നങ്ങളെ തൊട്ടടുത്ത് നിന്ന് കാണാനുള്ള അവസരമാണ് അവര്‍ക്ക് നഷ്ടമായത്- മുഖ്യമന്ത്രി പറഞ്ഞു.
Comments