നിയമസഭാ സമ്മേളനം നേരത്തെ പിരിഞ്ഞു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ബഹളം വച്ചതോടെയാണ് സമ്മേളനം നേരത്തെ അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശമാണ് ബഹളത്തിന് വഴിവച്ചത്. ബഹളം അനിയന്ത്രിതമായതോടെ സ്പീക്കര്‍ സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിവിധ കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയില്‍ സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. സഭയില്‍ നടന്നത് അസാധാരണമായ സംഭവങ്ങളാണെന്ന് സ്പീക്കര്‍ പിന്നീട് പറഞ്ഞു. ബഹളം നിയന്ത്രണാതീതമായതോടെയാണ് സഭ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് എട്ടിനായിരിക്കും ഇനി സഭ സമ്മേളിക്കുക.
Comments