You are Here : Home / അഭിമുഖം

നെപ്പോളിയെന്റെ മക്കളുടെ വീട്

Text Size  

Story Dated: Tuesday, February 26, 2019 11:38 hrs UTC

തീട്ടപ്പറമ്പിലെ സജിയുടേയും സഹോദരങ്ങളുടേയും ആ വാതിലില്ലാത്ത, തേക്കാത്ത ചുവരുകളുള്ള വീട് പഴയതല്ല കെട്ടോ, സിനിമയുടെ ചിത്രീകരണത്തിന് രണ്ട് മാസം മുമ്പ് പുതിയതായി പണിഞ്ഞ വീടാണത്. സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ നല്ല അസല്‍ സെറ്റ്. ആ വീടിനെ ‘പണിത്’ പഞ്ചായത്തിലെ ഏറ്റവും മോശമായ വീടാക്കിയെടുത്തത് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ‍ഡിസൈനറായ ജ്യോതിഷ് ശങ്കറാണ്.

നെപ്പോളിയെന്റെ മക്കളുടെ വീടിന്റെ കഥ ജ്യോതിഷ് ശങ്കര്‍ തന്നെ ട്വന്റിഫോറിനോട് പങ്കുവയ്ക്കുകയാണ്. തുറവൂര്‍ പള്ളിത്തോട് പാലത്തിന് സമീപത്ത് നിന്ന് ഇടത്തേക്ക് പോകുമ്പോള്‍ എത്തുന്ന സ്ഥലമാണിത്. മത്സ്യ കൃഷി നടത്തുന്ന തുറസ്സായിരുന്ന പറമ്പ്. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ഈ സ്ഥലം കാണിച്ച് തരുന്നത്. വീട് പണിയാന്‍ 15ദിവസമാണ് എടുത്തത്. പായല്‍ വളര്‍ത്താല്‍ രണ്ട് മാസം എടുത്തു. പായല്‍ മിഷ്യന്‍ കൊണ്ട് സ്പേ ചെയ്തശേഷം ദിവസവും നനച്ചു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ പഴയ വീടിന്റെ ഒരു ലുക്ക് ആന്റ് ഫീല്‍ ലഭിച്ചു. മുപ്പത് പേരോളം എന്നോടൊപ്പം ഉണ്ടായിരുന്നു. കൂട്ടായ വര്‍ക്കായിരുന്നു. പ്ലാനും മറ്റും ഫിക്സ് ചെയ്യാന്‍ മധുവും ശ്യാമും ഉണ്ണിമായും എല്ലാവരും ഉണ്ടായി. അടവൊന്നുമില്ലാത്ത വീട്, കഥാപാത്രങ്ങള്‍ക്ക് നല്ല മനസ്, പണി പൂര്‍ത്തായാകാത്ത വീട്… പറയുമ്പോള്‍ പൂര്‍ണ്ണതയില്ലെങ്കിലും ആ വീടും സിനിമയിലെ പൂര്‍ണ്ണതയുള്ള ഒരു കഥാപാത്രമായി. എല്ലാവരും നല്ല അഭിപ്രായം പറയുമ്പോള്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയുടെ സെറ്റിലാണ്. ഷൂട്ടിംഗ് പൂര്‍ത്തായാകാനായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.