മിസോറി . കൊളംബിയ റൂബി റ്റ്യൂസ്ഡെ റെസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ 1998 ജൂലൈ 4 ന് വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി ഓള്‍ റിംഗൊയുടെ വധശിക്ഷ സെപ്റ്റംബര്‍ 10 ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മിസോറിയില്‍ നടപ്പാക്കി.
റെസ്റ്റോറന്റ് കൊളള നടത്തുന്നതിനിടയിലാണ് പോയ്സര്‍, ബെ സിംഗര്‍ എന്നിവരെ കൊലപ്പെടുത്തിയത്.
ഗവര്‍ണ്ണര്‍ ജെ നിക്സന്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യം നിരാകരിച്ചിരുന്നു.
മിസോറിയില്‍ ഈ വര്‍ഷം നടപ്പാക്കിയ എട്ടാമത്തെ വധശിക്ഷയായിരുന്നു ഓള്‍ റിംഗോയുടേത്.
സെപ്റ്റംബര്‍ 10 ബുധനാഴ്ച ടെക്സാസ് സംസ്ഥാനത്ത് മുന്‍ ഭാര്യയേയും ഭാര്യ സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി വില്ലി ടോര്‍ട്ടിയുടെ വധശിക്ഷ ബുധനാഴ്ച വൈകിട്ട് ആറ് മണിക്കാണ് നടപ്പാക്കിയത്. ഇരുവരുടേയും വധശിക്ഷ മാരകമായ വിഷമിശ്രിതം കുത്തിവെച്ചാണ് നടപ്പാക്കിയത്. ടെക്സാസിലേത് ഈ വര്‍ഷത്തെ എട്ടാമത്തെ തന്നെ വധശിക്ഷയാണ്.
വധശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പ്രതിഷേധ പ്രകടനങ്ങളും പബ്ലിക്ക് ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഇതുവരെ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി പേരാണ് ഈയ്യിടെ നിരവരാധികളാണെന്ന് കണ്ടെത്തി ജയില്‍ വിമോചിതരായത്. മനുഷ്യന് മനുഷ്യന്റെ ജീവനെടുക്കുവാന്‍ അവകാശമില്ല എന്നാണിവരുടെ വാദം.
Comments