You are Here : Home / USA News

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വിജയം ഉറപ്പാക്കാന്‍ ബ്രിട്ടണിലെ പ്രവാസി മലയാളികളും; ഒ.ഐ.സി.സി യുടെ നേതൃത്വത്തില്‍ 51 അംഗ കമ്മറ്റി

Text Size  

Story Dated: Tuesday, April 08, 2014 08:29 hrs UTC

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി  യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ വിജയം ഉറപ്പാക്കാന്‍ ബ്രിട്ടണിലേയ്ക്ക് ഇടുക്കി മണ്ഡലത്തില്‍ നിന്നും കുടിയേറിയവരുടെ 51അംഗ കമ്മറ്റി രൂപീകരിച്ചു.  ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെയുടെ  നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി.  കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടുക്കി എംപിയായിരുന്ന ശ്രീ. പി.ടി തോമസ് തുടങ്ങി വച്ച വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ഇന്ത്യന്‍ പാര്‍ലമെന്റിലെ യുവശബ്ദമായി മാറുന്നതിനും വേണ്ടി അഡ്വ. ഡീന്‍ കുര്യാക്കോസിനെ വിജയിപ്പിക്കണമെന്ന്   തെരഞ്ഞെടുപ്പ് പ്രചരണ സമിതി അഭ്യര്‍ത്ഥിച്ചു. ഇടുക്കി മണ്ഡലത്തില്‍ നിന്നും യു.കെയിലേയ്ക്ക് കുടിയേറിയിട്ടുള്ളവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനും സാധിക്കുന്നത്രെ ആളുകള്‍ പ്രചരണ രംഗത്ത് സജീവമാകണമെന്നും അഭ്യര്‍ത്ഥിക്കുന്നതിനും യു.കെയിലെ പ്രവാസി മലയാളി കുടുംബങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തിവരുകയാണെന്നു ഭാരവാഹികള്‍ അറിയിച്ചു.
 
ഭാരവാഹികള്‍ ഉള്‍പ്പെടെ 51 അംഗ തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റിയാണ് യു.കെയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്.  ഏഴ് അസംബ്ളി മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു  പ്രധാന നേതാക്കളെ കോര്‍ഡിനേറ്റര്‍മാരായും ചുമതല നല്‍കിയിട്ടുണ്ട്. ഒ.ഐ.സി.സി യു.കെയുടെ നേതൃത്വത്തില്‍ സോഷ്യല്‍ നെറ്റ്​വര്‍ക്ക് സൈറ്റുകളില്‍ നടന്നുവരുന്ന പ്രചരണത്തിനു പുറമെയാണ് ഓരോ പാര്‍ലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്.
 
അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ (രക്ഷാധികാരി), സോബന്‍ ജോര്‍ജ്(ചെയര്‍മാന്‍ ), ബെന്നി തോമസ് (ജനറല്‍ കണ്‍വീനര്‍ ),    സോജന്‍ മണിയിരിക്കല്‍ , ജോബി കരിങ്കുന്നം (വൈസ് ചെയര്‍മാന്മാര്‍ ), ജെയ്സണ്‍ കെ. തോമസ്, ടാജ് തോമസ്, വിനോദ് ജോണ്‍ , ബിനു സെബാസ്റ്റ്യന്‍ (ജോ.  കണ്‍വീനേഴ്സ്) എന്നിവരാണ് കമ്മറ്റി ഭാരവാഹികള്‍.
 
ആഷ്ലിന്‍ പുളിക്കന്‍ (കോതമംഗലം), ബിജു വര്‍ഗീസ് വാളകം ( മൂവാറ്റുപുഴ), പോള്‍ കുറ്റ്യാനി (തൊടുപുഴ), ടോം ജോസ് തടിയാമ്പാട് (ഇടുക്കി), ബിജു ചാക്കോ അടിമാലി (ദേവികുളം), സിജോ തോമസ് ഡോര്‍സെറ്റ് (ഉടുമ്പഞ്ചോല), റോയ് മാത്യു കുമളി (പീരുമേട്) എന്നിവര്‍ക്കാണ് വിവിധ അസംബ്ളി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല. 
 
കമ്മറ്റി അംഗങ്ങള്‍ :
 
പീറ്റര്‍ താണോലില്‍, സാബു സെബാസ്റ്റ്യന്‍ , റോജി കാക്കനാട്ട്, ബിനു ഉപ്പുതോട്, റോയി നഞ്ചുംതൊട്ടി, ബാബുരാജ് ലെസ്റ്റര്‍ , സോണി പനംകുറ്റി, മനോജ് ജോസഫ്, നോബി തോമസ്, ബിജോ ടോം,  ഡിജോ ഉപ്പുതോട്, ജോമോന്‍ മാത്യു,  ജൂബി കച്ചിറമറ്റം, ജോണ്‍സണ്‍ മാളിയേക്കല്‍ , ജിജോമോന്‍ ജോര്‍ജ്, സനീഷ് ചന്ദ്രന്‍ , സ്റ്റെനി ജോണ്‍ ചവറനാട്ട്, അഡ്വ. പ്രവീണ്‍ മാത്യു, സൈജു ജോ വേലംകുന്നേല്‍ , ബോബന്‍ ജോസഫ്, ബോബി ജോര്‍ജ് കുട്ടംപുഴ, പോള്‍ വര്‍ഗീസ്, സജിമോന്‍ തെക്കേക്കര, ബെന്‍സണ്‍ തോമസ്, സാഞ്ചോ ജോണ്‍ മേക്കുന്നേല്‍ , ലെസ്റ്റിന്‍ അഗസ്റ്റിന്‍ , ജോര്‍ജ് പൈലി, സാജന്‍ ജോസഫ്,ജോബി മാത്യു ന്യൂപോര്‍ട്ട്, റോണു റോയി ചീരകത്തോട്ടം, ബേസില്‍ മണത്താഴത്ത്, സുധീര്‍കുമാര്‍ സുരേന്ദ്രന്‍ നായര്‍ , ബിജു മാത്യു പാലാക്കാരന്‍ , സിബി ജോണ്‍ തട്ടാലയില്‍ , ബൈജു പോള്‍  
 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്  പ്രചരണങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി യു.കെ ഏര്‍പ്പെടുത്തിയിട്ടുള്ള  യു.കെയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വിളിയ്ക്കാവുന്ന അക്‌സസ് നമ്പര്‍ എല്ലാ​ യു.കെ മലയാളികള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.  ഏപ്രില്‍ 1 മുതല്‍ 10 വരെ തികച്ചും സൗജന്യമായിട്ടാണ് 03301222690 എന്ന  ഫ്രീ അക്‌സസ് നമ്പര്‍ ലഭ്യമാക്കിയിട്ടുള്ളത്. എല്ലാ യുകെ ലാന്‍ഡ് ലൈനില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും സാധാരണ ലോക്കല്‍ കോള്‍ ചെയ്യുന്നതുപോലെതന്നെ ഫ്രീ അക്‌സസ് നമ്പരിലേയ്ക്ക് വിളിക്കുകയും തുടര്‍ന്ന് നാട്ടിലെ നമ്പര്‍ ഡയല്‍ ചെയ്താലും മതിയാവും. 01, 02 എന്നിങ്ങനെ തുടങ്ങുന്ന യുകെയിലെ ലാന്‍ഡ് നമ്പരുകളിലേയ്ക്ക് വിളിക്കുന്നതുപോലെ മാത്രമേ ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുന്നതും കണക്കാക്കപ്പെടുകയുള്ളൂ.  മൊബൈലില്‍ നിന്നും വിളിക്കുകയാണെങ്കില്‍ ഫ്രീ മിനുട്ടുകളില്‍ നിന്നും ഈ നമ്പരിലൂടെ വിളിക്കുന്ന സമയം കുറയും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.