News Plus

വിപണികള്‍ നേട്ടത്തില്‍ -

നഷ്ടത്തോടെ തുടങ്ങിയ ഓഹരി വിപണികള്‍ നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്‌സ് സൂചിക 123 പോയന്റ് ഉയര്‍ന്ന് 28350ലും നിഫ്റ്റി സൂചിക 36 പോയന്റ് ഉയര്‍ന്ന് 8563 ലുമാണ് വ്യാപാരം...

സ്വര്‍ണവില പവന് 80 രൂപ കൂടി -

സ്വര്‍ണവില പവന് 80 രൂപ കൂടി 20640 രൂപയായി. 2580 രൂപയാണ് ഗ്രാമിന്റെ വില. 20560 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ഇവിടെയും പ്രതിഫലിച്ചത്.

ഡല്‍ഹി ആം ആദ്മി തൂത്തൂവാരുന്നു -

ഡല്‍ഹിയില്‍ ആം ആദ്മി തരംഗം. അഴിമതിവിരുദ്ധ പോരാട്ടംകൊണ്ട് ജനമനസില്‍ ഇടംനേടിയ അരവിന്ദ് കെജ്‌രിവാളും സംഘവും രാജ്യം ഭരിക്കുന്ന കക്ഷിയെ പിന്നിലാക്കി ഡല്‍ഹി തൂത്തുവാരി. രാവിലെ 10...

ആം ആദ്മി അധികാരത്തിലേക്ക് -

ന്യൂഡല്‍ഹി.നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം.കൃഷ്ണനഗറില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദി...

സുനന്ദ കേസ് : തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് പോലീസ് കമ്മീഷണര്‍ -

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ ശശി തരൂര്‍ എം.പി.യെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി...

ഡല്‍ഹി ; ആം ആദ്മിക്ക് വ്യക്തമായ ലീഡ് -

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി (എ.എ.പി)...

കെജ്രിവാളിനെതിരെ വധഭീഷണി മുഴക്കി ഹിന്ദുമഹാസഭ സ്ഥാനാര്‍ഥി -

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളിനെതിരെ വധഭീഷണി മുഴക്കി ഹിന്ദുമഹാസഭ സ്ഥാനാര്‍ഥി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച സ്വാമി ഓം ജിയാണ് കെജ്...

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയി -ശശി തരൂര്‍ -

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വധശിക്ഷ നടപ്പാക്കുന്നതിനെ...

മഅ്ദനിയെ പി.സി. ജോര്‍ജ് സന്ദര്‍ശിച്ചു -

ബംഗളൂരു: ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ കേരളാ കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ് സന്ദര്‍ശിച്ചു. ബംഗളൂരു സഹായ...

നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി -

ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിച്ചു. 130 എംഎല്‍എമാരുമായാണു നിതീഷ് കുമാര്‍ ഗവര്‍ണറെ...

ഉത്തരാഖണ്ഡ് വോളിബോള്‍ ടീമിനെ അയോഗ്യരാക്കി -

ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തിയ ഉത്തരാഖണ്ഡ് വോളിബോള്‍ ടീമിനെ അയോഗ്യരാക്കി. രാജസ്ഥാനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണു നടപടി. ടീമിനുള്ളിലെ തര്‍ക്കത്തെ...

തിരുവഞ്ചൂര്‍ വിരട്ടേണ്‌ട: ഐസക് -

ദേശീയ ഗെയിംസിന്റെ പേരില്‍ എല്‍ഡിഎഫിന്റെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നു തോമസ് ഐസക്. അന്ന് അഴിമതി നടന്നിട്ടുണ്‌ടെന്നു പറഞ്ഞു തിരുവഞ്ചൂര്‍ വിരട്ടേണ്‌ടെന്നും എല്‍ഡിഎഫ് ഫണ്ടു...

മാണിയുടെ രാജി ആവശ്യപ്പെട്ടു യുവമോര്‍ച്ച മാര്‍ച്ച് -

ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് കളക്‌ട്രേറ്റിലേക്കു മാര്‍ച്ച് നടത്തി. കളക്‌ട്രേറ്റിനുള്ളിലേക്കു...

കള്ളപ്പണം കൈയില്‍വച്ച് മലയാളിയും -

വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച കൂടുതല്‍ ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തായി.ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റിഗേറ്റീവ്...

കള്ളപ്പണം: തെളിവ് കിട്ടിയാല്‍ മാത്രം നടപടിയെന്ന് ജെയ്റ്റ്‌ലി -

ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുകള്‍ കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണ...

ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയെ ജെ.ഡി.യു പുറത്താക്കി -

ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയെ ജനതാദള്‍ യുനൈറ്റില്‍ നിന്നും പുറത്താക്കി. മാഞ്ചിയുടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും പ്രാഥമിക അംഗത്വം റദ്ദാക്കിയതായും...

സ്വര്‍ണവില പവന് 80 രൂപ കൂടി -

സ്വര്‍ണ വില പവന് 80 രൂപ കൂടി 20560 രൂപയായി. 2570 രൂപയാണ് ഗ്രാമിന്റെ വില. 20480 രൂപയായിരുന്ന കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.

ഡല്‍ഹിയിലെ രണ്ട് ബൂത്തില്‍ റീ പോളിങ് -

ഡല്‍ഹി നിയോജകമണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ റീ പോളിങ്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് റീ പോളിങ് നടക്കുന്നത്. റൊഹ്താസ് നഗറിലെ 132 മത്തെ...

ഡല്‍ഹിയില്‍ ബസ്സില്‍ വീണ്ടും കൂട്ടബലാത്സംഗം -

ഡല്‍ഹിയില്‍ ബസ്സില്‍ വീണ്ടും കൂട്ടബലാത്സംഗം. ദാദ്രിയില്‍ ഇറക്കാമെന്ന് പറഞ്ഞ് തന്നെ ബസ്സില്‍ കയറ്റിയ ഡ്രൈവറും സഹായിയും ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഒരു സ്ത്രീ പോലീസ്...

കള്ളപ്പണം: 1195 ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തായി -

വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച കൂടുതല്‍ ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തായി. 2006-2007 കാലയളവില്‍ ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ നിക്ഷേപം നടത്തിയവരുടെ പേരുകളും...

അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ് -

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്. ഞായറാഴ്ച അര്‍ധരാത്രിയാണ് പാകിസ്താന്‍ സൈന്യം പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്...

സെന്‍സെക്‌സ് 232 പോയന്റ് താഴ്ന്നു -

ഓഹരി സൂചികകളില്‍ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 232 പോയന്റ് താഴ്ന്ന് 28485ലെത്തി. 70 പോയന്റ് താഴ്ന്ന് നിഫ്റ്റി സൂചിക 8590ലാണ് വ്യാപാരം...

കള്ളപ്പണം: 60 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത് വിട്ടേക്കും -

ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരില്‍ അറുപത് വ്യക്തികളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടേക്കും. ഇതിനോടകം ആദായനികുതി...

തൂണേരി കൊലപാതകം: വീഴ്ചകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി -

തൂണേരി ആക്രമണങ്ങളില്‍ പോലീസിന്റെതുള്‍പ്പടെയുള്ള വീഴ്ചകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. അക്രമങ്ങള്‍ക്കിരയായവര്‍ക്ക് നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കാന്‍ നടപടിയെടുക്കും....

ഈജിപ്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടി 22 മരണം -

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും 22 പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എയര്‍...

ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭകളിലുള്ളവര്‍ സഹോദരങ്ങളാണെന്നു പാത്രിയര്‍ക്കീസ്‌ ബാവ -

കോട്ടയം: ഓര്‍ത്തഡോക്‌സ്‌- യാക്കോബായ സഭകളിലുള്ളവര്‍ സഹോദരങ്ങളാണെന്നു ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍...

ആണവദുരന്തം ഉണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഇരകള്‍ക്ക് അവകാശമില്ല -

ന്യൂഡല്‍ഹി:ഇന്ത്യയുടെ സിവില്‍ ആണവ ബാധ്യത നിയമപ്രകാരം ആണവദുരന്തം ഉണ്ടായാല്‍ ആണവസാമഗ്രികളുടെ വിതരണക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഇരകള്‍ക്ക് അവകാശമില്ലെന്ന്...

നീതി ആയോഗിന്‍െറ യോഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി -

ന്യൂഡല്‍ഹി: നീതി ആയോഗിന്‍െറ ആദ്യ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് കേരളത്തിന്‍െറ രൂക്ഷവിമര്‍ശം. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നതിന് കേന്ദ്രം ധൃതി...

മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ജീതന്‍ റാം മാഞ്ചി -

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ജീതന്‍ റാം മാഞ്ചി. ഫെബ്രുവരി 20ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍...

ശുംഭന്‍ പരാമര്‍ശം തെറ്റ് തന്നെയാണെന്ന് വി.എസ് -

തിരുവനന്തപുരം: എം.വി. ജയരാജന്‍റെ ശുംഭന്‍ പരാമര്‍ശം തെറ്റ് തന്നെയെന്ന് വി.എസ്. അച്യുതാനന്ദന്‍. ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....