ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ: ​ഗവ​ർണർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു

തിരൂർ: പുതിയ അധ്യയന വർഷം തുടങ്ങിയതിൻ്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു.വി.സിമാരുടെ നിയമനവും നിയന്ത്രണവും സംബന്ധിച്ച് സർക്കാരും ഗവർണറും തമ്മിൽ പോര് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ജൂൺ 17 നാണ് വൈസ് ചാൻസലർമാരുടെ യോഗം രാജ്ഭവനിൽ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ചെയ്ത നടപടികളും ഇനി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യും.

അക്കാദമിക മേഖലയിലും വിദ്യാർഥിസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും എന്തെല്ലാമാണെന്നും അത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും ഗവർണർ വി.സിമാരിൽ നിന്ന് ആരായും. പുതിയ അക്കാദമിക് കലണ്ടറും പരീക്ഷാ കലണ്ടറും തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ,പരീക്ഷാ തീയതി നിർണയം, പ്രവേശന നടപടി ക്രമങ്ങൾ എന്നിവ യോഗത്തിൽ ചർച്ചചെയ്യും. സർവകലാശാലകളിൽ നിലവിലുള്ള തസ്തിക ഒഴിവുകൾ, യുജിസി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഫാക്കല്‍റ്റി നിയമനങ്ങൾ എന്നിവയും ചർച്ചയാകും.

Hot this week

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി...

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസ്

മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ...

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ...

Topics

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു: സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ്...

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ...

പോലീസ് ഓഫീസറ് ജോജി  ഏബ്രഹാമിന് പ്രത്യേക  ബഹുമതി

നഗരത്തിൽ നടന്ന സാഹസിക പിന്തുടർച്ചയിൽ മോഷണവാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16കാരനെ പോലീസ് പിടികൂടി. ഈ സംഭവത്തിൽ ധൈര്യവും ജാഗ്രതയും പ്രകടിപ്പിച്ച ഓഫീസർ ജോജി എബ്രഹാം (#1348) ഫെബ്രുവരി 2026ലെ “പോലീസ് ഓഫീസർ ഓഫ് ദ മന്ത്” ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി ഫിലഡൽഫിയ സിറ്റി പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥനാണ് മലയാളിയായ ജോജി എബ്രഹാം. ഫെബ്രുവരി 12ന് വൈകുന്നേരം 4:09ഓടെ, ബക്സ് കൗണ്ടി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11000 ബസ്റ്റിൽടൺ അവന്യൂ പ്രദേശത്തേക്ക് എത്തിയ ഓഫീസർ എബ്രഹാം, അപകടത്തിൽപ്പെട്ട ശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്ന ഹ്യുണ്ടായി എലാൻട്ര വാഹനത്തെ ശ്രദ്ധയിൽപ്പെടുത്തി. വാഹനം തിരിച്ചറിഞ്ഞതിന് പിന്നാലെ ഡ്രൈവർ അതിവേഗത്തിൽ ട്രാഫിക്കിലൂടെ അപകടകരമായി സഞ്ചരിക്കാൻ തുടങ്ങി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഓഫീസർ ഉടൻ പോലീസ് റേഡിയോ വഴി വിവരങ്ങൾ കൈമാറി. തുടർന്ന് 10000 ബ്ലോക്കിൽ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടതോടെ,16കാരൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഓഫീസർ എബ്രഹാം കാല്നടയായി പിന്തുടർന്ന് നിർത്താൻ നിർദ്ദേശം നൽകിയപ്പോൾ പ്രതി കീഴടങ്ങി. പരിശോധനയിൽ വാഹനം ഫെബ്രുവരി 9ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ ലോവർ സൗത്താംപ്ടൺ പോലീസ് ഡിപ്പാർട്മെന്റിന്റെ കസ്റ്റഡിയിലേക്ക് കൈമാറി. സാഹസികവും ഉത്തരവാദിത്തപരവുമായ ഇടപെടലിലൂടെ പൊതുസുരക്ഷ ഉറപ്പാക്കിയ ഓഫീസർ ജോജി എബ്രഹാമിന്റെ പ്രവർത്തനം വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്.
spot_img

Related Articles

Popular Categories

spot_img