സ്കൂളുകളിലെ സൂംബ പരിശീലനം; എതിർപ്പുമായി കായിക അധ്യാപകരുടെ സംഘടന, മന്ത്രിക്ക് പരാതി

തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബ പരിശീലന ചുമതല ഏല്‍പിച്ചതിനെതിരെ കായിക അധ്യാപകര്‍ രംഗത്ത്. പോസ്റ്റുകളുടെ കുറവ് ഉള്‍പ്പെടെ കായിക അധ്യാപകര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണ് സൂംബ ചുമതല നല്‍കുന്നത്. തസ്തിക പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കായിക അധ്യാപകർ പുറത്താകും. പരിഹാരം ആവശ്യപ്പെട്ട് കായിക അധ്യാപകരുടെ സംഘടന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നല്‍കി.

യുപി, ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കി മാത്രമാണ് സംസ്ഥാനത്ത് കായിക അധ്യാപകരെ നിശ്ചയിക്കുന്നത്. പക്ഷേ അത് പോലും കുറവാണ്. 2739 യുപി സ്‌കൂളും, 2663 ഹൈ സ്‌കൂളുകളും ഉണ്ടെങ്കിലും ആകെ അധ്യാപകരുടെ എണ്ണം 1800 ല്‍ താഴെയാണ്. തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അധ്യാപകര്‍ പുറത്താകും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതിന് പുറമെ ഇപ്പോള്‍ സൂംബ പരിശീലനവും കായിക അധ്യാപകര്‍ ചെയ്യണം. ഈ സാഹചര്യത്തിലാണ് കായിക അധ്യാപകരുടെ സംഘടന രംഗത്തെത്തിയത്.

കായിക അധ്യാപകരുടെ തസ്തിക നിര്‍ണയത്തിന്റെ മാനദണ്ഡം മാറ്റണമെന്നതാണ് പ്രധാന ആവശ്യം.ആരോഗ്യ കായിക വിദ്യാഭ്യാസം നിര്‍ബന്ധ പാഠ്യ വിഷയമാക്കിമാറ്റി, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനാവകാശം ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

Hot this week

ദിവസവും ഒരു മണിക്കൂര്‍ ഓഫീസ് പിക്നിക്! ടീം വളര്‍ത്താന്‍ വേറിട്ട കൂട്ടായ്മ വൈറല്‍

ജോലി തിരക്കുകള്‍ക്കും ഡെഡ് ലൈനുകള്‍ക്കിടയിലും ഇടയില്‍പ്പെട്ട് സമ്മര്‍ദം താങ്ങാനാകുന്നില്ലേ? എങ്കില്‍ ഓഫീസില്‍...

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും. ടൗണ്‍ഷിപ്പിലെ രണ്ട്...

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം....

‘ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’; ട്രംപ്

ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ, തീരുമാനം ഒരാഴ്ചയ്ക്കകം?

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ....

Topics

ദിവസവും ഒരു മണിക്കൂര്‍ ഓഫീസ് പിക്നിക്! ടീം വളര്‍ത്താന്‍ വേറിട്ട കൂട്ടായ്മ വൈറല്‍

ജോലി തിരക്കുകള്‍ക്കും ഡെഡ് ലൈനുകള്‍ക്കിടയിലും ഇടയില്‍പ്പെട്ട് സമ്മര്‍ദം താങ്ങാനാകുന്നില്ലേ? എങ്കില്‍ ഓഫീസില്‍...

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം....

‘ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’; ട്രംപ്

ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ, തീരുമാനം ഒരാഴ്ചയ്ക്കകം?

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ....

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച...

ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്; വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ?

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം...

സമാധാന നൊബേല്‍ നോമിനികളുടെ പട്ടികയില്‍ ട്രംപും? റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോബേല്‍ സമ്മാന നോമിനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന്...
spot_img

Related Articles

Popular Categories

spot_img