കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തീ പിടുത്തം. കോട്ടയം – കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. വടകരയിലാണ് അപകടം യാത്രക്കാർ സുരക്ഷിതരായിരിക്കുന്നു.മുപ്പതോളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.