രാജ്യത്തെ 16-ാമത് സെൻസസ് 2027ൽ;രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും

രാജ്യത്തെ സെൻസസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെൻസസ് ആണ് നടക്കുന്നത്.

ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏറ്റവും പുതിയ സെൻസസ് നടക്കുന്നത്. അവസാന സെൻസസ് നടത്തിയത് 2011 ലാണ്.

ആദ്യ ഘട്ടത്തിൽ (ഹൗസ്‌ലിസ്റ്റിങ് ഓപ്പറേഷൻ-എച്ച്എൽഒ) ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ ശേഖരിക്കും. രണ്ടാം ഘട്ടത്തിൽ ഓരോ വീട്ടിലെയും അം​ഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.

സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോ​ഗിക്കും. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്. 93 വർഷത്തിനുശേഷമാണു ജാതി സെൻസസ് രാജ്യത്തു നടത്തുന്നത് എന്ന പ്രത്യേകതയും ഈ സെൻസസിന് ഉണ്ട്.

Hot this week

പിഎം ശ്രീ തർക്കത്തിന് പരിഹാരം; പിൻമാറുന്നതായി കേരളം അറിയിക്കും

ഇടതു മുന്നണിയെ പിടിച്ചുലച്ച പിഎം ശ്രീ തർക്കത്തിന് പരിഹാരം. പിഎം ശ്രീയിൽ...

ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല, ആരും അങ്ങനെ മോഹിക്കേണ്ട: എം. മുകുന്ദൻ

ഇടതുപക്ഷത്തോടുള്ള തൻ്റെ വിയോജിപ്പുകൾ ആത്മപരിശോധനയെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ഓർമ വെച്ച...

വാഴയിലയിൽ നിന്ന് ജീവിതവിജയം; വിദേശത്ത് നിന്ന് എത്തി കർഷകനായ പ്രവാസി

കൊട്ടാരക്കര :ഗൾഫ് രാജ്യത്ത് വർഷങ്ങളോളം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയ...

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 31 മുതൽ – സുവിശേഷകൻ ജോയ് പുല്ലാട് തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ...

പാമ്പാ അസോസിയേഷന്റെ പിക്‌നിക്ക് ആവേശഭരിതമായി

പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീ പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ്  അസോസിയേഷന്റെ (പമ്പ)...

Topics

രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ 53-ാമത് വാർഷിക സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി

ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ 53-ാമത് വാർഷിക സമ്മേളനം സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ...

“സമന്വയം  2025”;പുസ്തകങ്ങളുടെ പോരാട്ടം ഒരു പുത്തൻ അനുഭവമായി

 കാനഡയിലെ സാംസ്‌കാരിക സംഘടന ആയ സമന്വയ   കൾച്ചറൽ അസോസിയേഷന്റെ  ...
spot_img

Related Articles

Popular Categories

spot_img