സംസ്ഥാനത്ത് ശക്തമായ മഴ തുടരും;തീര-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

തീര-മലയോര മേഖലകളിൽ ജാഗ്രത തുടരണം. മഴയ്ക്ക് പുറമേ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ വരെ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, തൃശൂർ, കാസർഗോഡ്, മലപ്പുറം, കണ്ണൂർ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

Hot this week

ട്രെൻഡിങ്ങായി ഇന്‍സ്റ്റഗ്രാമിലെ കുത്തിവരകള്‍! എന്താണ് പുതിയ ‘ഡ്രോ’ ഫീച്ചര്‍

ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ ട്രെൻഡിങ് ആവുകയാണ് 'ഡ്രോ' ഫീച്ചര്‍. കുത്തിവരകൾ ഇല്ലാത്ത ചാറ്റുകള്‍...

സ്വന്തമായി ഒരു നേട്ടമുണ്ടാക്കുകയായിരുന്നില്ല, ഇന്ത്യയുടെ ജയം ഉറപ്പു വരുത്തുകയായിരുന്നു എന്‍റെ ലക്ഷ്യം; വിജയത്തിന് പിന്നാലെ ജെമീമ

ഐസിസി വനിത ലോകകപ്പ് ഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ...

ജമൈക്കയെ കവർന്ന് മെലീസ; ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ക്യൂബൻ തീരം തൊട്ട് ജമൈക്കയുടെ ഹിംസഭാഗവും കവർന്ന മെലീസ ചുഴലിക്കാറ്റിൻ്റെ വ്യാപ്തി...

ശബരിമല സ്വർണക്കൊള്ള കേസ്; മുരാരി ബാബുവിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും....

നവംബര്‍ നാല് മുതല്‍ കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ ആരംഭിക്കും;ഹാജരാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന 12 രേഖകളില്‍ ഒന്ന്

ബിഹാറില്‍ കേട്ട് തുടങ്ങിയതാണ് വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണം. ഇത് കേരളം ഉള്‍പ്പടെയുള്ള...

Topics

ട്രെൻഡിങ്ങായി ഇന്‍സ്റ്റഗ്രാമിലെ കുത്തിവരകള്‍! എന്താണ് പുതിയ ‘ഡ്രോ’ ഫീച്ചര്‍

ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ ട്രെൻഡിങ് ആവുകയാണ് 'ഡ്രോ' ഫീച്ചര്‍. കുത്തിവരകൾ ഇല്ലാത്ത ചാറ്റുകള്‍...

ജമൈക്കയെ കവർന്ന് മെലീസ; ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ക്യൂബൻ തീരം തൊട്ട് ജമൈക്കയുടെ ഹിംസഭാഗവും കവർന്ന മെലീസ ചുഴലിക്കാറ്റിൻ്റെ വ്യാപ്തി...

ശബരിമല സ്വർണക്കൊള്ള കേസ്; മുരാരി ബാബുവിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും....

നവംബര്‍ നാല് മുതല്‍ കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ ആരംഭിക്കും;ഹാജരാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന 12 രേഖകളില്‍ ഒന്ന്

ബിഹാറില്‍ കേട്ട് തുടങ്ങിയതാണ് വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണം. ഇത് കേരളം ഉള്‍പ്പടെയുള്ള...

‘ലോക’യ്ക്ക് പിന്നാലെ ‘മഹാകാളി’; മറ്റൊരു സൂപ്പർ ഹീറോയിൻ വരുന്നു

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകൻ...

വിസ്മയ ‘തുടക്കം’; ക്ലാപ്പടിച്ച് പ്രണവ്, സ്വിച്ച് ഓൺ ചെയ്ത് സുചിത്ര

മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ...

ചുഴലിക്കാറ്റിൻ്റെ തീവ്രത കുറയുന്നു: കേരളത്തിന് മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റിൽ ജാഗ്രത...
spot_img

Related Articles

Popular Categories

spot_img